മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 434 റൺ വിജയം

രാജ്കോട്ട്:
ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയും ചേന്ന് ഇംഗ്ലണ്ടിന്റെ വേരറുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും വിജയമായിരുന്നു 434 റണ്ണിന്റെ ജയം.ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. സ്കോർ ഇന്ത്യ: 445, 430 / 4 ഡി.
ഇംഗ്ലണ്ട്: 319,122. ഹൈദരാബാദിൽ അപ്രതീക്ഷിത തോൽവിക്ക് വഴങ്ങിയത് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവായി. ജയ്സ്വാളിനെ നേരിടാൻ ഇംഗ്ലണ്ടിന് വഴികളൊന്നുമില്ലായിരുന്നു.രണ്ട് ഇന്നിങ്‌സിലായി ഏഴുവിക്കറ്റും 112 റണ്ണുമെടുത്ത രവീന്ദ്ര ജഡേജ മാൻ ഓഫ് ദി മാച്ചായി. ഫെബ്രുവരി 23 ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ്.