വൈദ്യുതി ബിൽ ഓൺലൈനിൽ കൂടുതൽ സൗകര്യം

തിരുവനന്തപുരം:
ക്യൂ നിൽക്കാതെയും കെഎസ്ഇബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത് ഓൺലൈനിലൂടെ സ്മാർട്ടായി വൈദ്യുതിബിൽ അടയ്ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85 ലക്ഷം പേരും വിവിധ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പണം അടച്ചതു്. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഓൺ ലൈൻ പെയ്മെന്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ് ഓൺലൈനിലൂടെ വൈദ്യുതി ബിൽ അടച്ച വരുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഓൺലൈൻ പെയ്മെന്റിനെ ആശ്രയിച്ചത് ഇടുക്കി- പീരുമേട് ഇലക്ട്രിക്കൽ സെക്ഷനിലാണ്. നഗരങ്ങളിൽ എറണാകുളം – ഇടപളളി 84.73 ശതമാനം. കോഴിക്കോട് – പന്തീരാങ്കാവ് സെക്ഷനിൽ 84. 87 ശതമാനം.പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകുന്ന കെഎസ്ഇബി എന്ന ബോർഡിന്റെ ഔദ്യോഗിക ആപ് വഴിയും ഗൂഗിൽ പേ, ഫോൺ പേ ഉൾപ്പെടെയുള്ള സ്വകാര്യ ആപ് വഴിയും വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമുണ്ട്