സിസോദിയയുടെ കസ്റ്റഡി നീട്ടി
ന്യൂഡൽഹി:
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ കസ്റ്റഡി പ്രത്യേകകോടതി ജഡ്ജി 26 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് സിസോദിയയെ വ്യാഴാഴ്ച റൗസ് അവന്യു കോടതിയിൽ ഹാജരാക്കി.