ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച ചെയ്യാൻ തായാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തി. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ ജണ്ടർ ജസ്റ്റിസ് ഉറപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുവെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തുണ്ട്. ഷൂട്ടിംഗ് സെറ്റുകളിൽ ഇതിനായി പല തരത്തിലുള്ള ഇട നിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകുമെന്നും അവർക്ക് കൂടുതൽ പേരുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ അത് പരാതിപ്പെടാൻ പോലും നടിമാർ ധൈര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ഉൾപ്പെട്ട മൊഴികളിൽ പറയുന്നുണ്ട്. മലയാള സിനിമയിൽ വർഷങ്ങളായി നല നിൽക്കുന്ന പുരുഷാധിപത്യം സിനിമയെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സിനിമയിൽ നിലനിൽക്കുന്ന ഒരു മാഫിയയാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്നും ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.