ഇന്ത്യയ്ക്ക് വെങ്കലം
താഷ്കെന്റ്:
സെൻട്രൽ ഏഷ്യാ വോളിബോൾ അസോസിയേഷൻ (cava)അണ്ടർ 19 ആൺകുട്ടികളുടെ വോളിബോളിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. കിർഗിസ്ഥാനെ 21-25, 25-14, 25-8,25- 23 ന് തോൽപ്പിച്ചു.മഹേന്ദ്ര ധുർവി ക്യാപ്റ്റനായ ടീമിൽ മലയാളിയായ ആദി കൃഷ്ണ ടീമിലുണ്ട്.അഞ്ച് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇറാനോടും ഉസ്ബെകിസ്ഥാന്റെ ഒന്നാം ടീമിനോടും തോറ്റു. കിർഗിസ്ഥാനെയും ഉസ്ബെക് രണ്ടാം ടീമിനേയും തോൽപ്പിച്ചാണ് വെങ്കല മെഡൽ മത്സരത്തിന് അർഹത നേടിയത്.ഇറാനാണ് സ്വർണം.ഉസ്ബെക് ഒന്നാം ടീം വെള്ളി നേ