നിലമ്പൂരിൽ 73.26 ശതമാനം പോളിംഗ്; ജനവിധി തിങ്കളാഴ്ച അറിയാം

മലപ്പുറം:
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 72.10 ശതമാനം പോളിങ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാള്‍ കൂടുതലാണിത്. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ 61.46 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ രേഖപ്പെടുത്തിയതാകട്ടെ 72.23 ശതമാനം പോളിങ് ആയിരുന്നു.
രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനവുമാണ് പോള്‍ ചെയ്‌തത്. ഉച്ചയ്ക്ക് മൂന്നിന് 59.68 ശതമാനവും വൈകീട്ട് അഞ്ചിന് 70.76 ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.