ശുഭാശുവിന്റെ യാത്ര അഞ്ചാം തവണയും മാറ്റി
ഫ്ലോറിഡ:
ഇന്ത്യൻ വൈമാനികൻ ശുഭാംശു ശുക്ലയടങ്ങുന്ന നാലംഗ സംഘത്തിന്റെ ബഹിരാകാശ യാത്ര അഞ്ചാം തവണയും മാറ്റി. ഫ്ളോറിഡയിൽ നിന്ന് വ്യാഴാഴ്‌ച്ച നടത്താനിരുന്ന വിക്ഷേപണമാണ് വീണ്ടും മാറ്റിവച്ചത്. 22 ന് വിക്ഷേപണം നടന്നേക്കുമെന്ന് ആക്സിയം സ്പേസ് അറിയിച്ചു. നാസ, സ്പേസ് എക്സ്,ആക്സിയം സ്പേസ്,ഐസ്ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യമാണിത്.ആക്സിയം സ്പേസ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, സാവോസ് യു വിസ്നിവ്സ്കി (പോളണ്ട്),ടിബോർ കാപു (ഹംഗറി)എന്നിവരാണ് ശുക്ലയ്ക്കൊപ്പമുള്ളത്.