യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചത് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കുന്നുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാലാ’ എന്ന ചിത്രത്തില്‍ വില്ലനായ നാനാപടേകര്‍ അവതരിപ്പിച്ച ഹരിദാദ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ കാല്‍തൊട്ട് വണങ്ങുന്ന ശൈലിക്കെതിരെ ‘നമസ്തേ’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരുത്തുന്ന രജനിയുടെ രംഗം ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു.
‘സിനിമയില്‍ പറയുന്നത് ഒന്ന് ജീവിതത്തില്‍ ചെയ്യുന്നത് മറ്റൊന്ന്’ എന്നാണ് രജനിക്കെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ തന്നെക്കാള്‍ പ്രായത്തില്‍ കുറവായിരുന്നിട്ടും യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച രജനിയുടെ പ്രവൃത്തിയെ പിന്തുണക്കുന്നവരും കുറവല്ല.