അന്തരിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയോടുള്ള ആദരസൂചകമായി ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ

അന്തരിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഇന്ത്യയിലുടനീളം ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ദുഃഖാചരണ കാലയളവിൽ ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല.
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റും വിദേശകാര്യ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരെയും ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ മൂടൽമഞ്ഞുള്ള, പർവതപ്രദേശത്ത് വെച്ചാണ് ഹെലികോപ്റ്റർ തകർന്നത്. പിന്നാലെ പ്രസിഡൻ്റ് സെയ്ദ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിത് അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.