എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്
കൊച്ചി:
അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ലോറൻസിന്റെ മക്കളായ ആശയും സുജാതയും നൽകിയ അപ്പീൽ തള്ളി. മൃതദേഹം ഏറ്റെടുത്ത എറണാകുളം മെഡിക്കൽ കോളേജിന്റെ നടപടി ഡിവിഷൻബെഞ്ച് ശരിവച്ചു. മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നാണ് പെൺമക്കൾ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്. മക്കൾ തമ്മിലുള്ള പ്രശ്നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ മധു കർ ജാംദാർ,ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച നിരീക്ഷിച്ചിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശ പറഞ്ഞു.