കണ്ണൂരിനെ വീഴ്ത്തി കൊമ്പൻസ്

കോഴിക്കോട്:
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വാരിയേഴ്സിനെ മലർത്തിയടിച്ച് തിരുവനന്തപുരം കൊമ്പൻസ്. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പ്രതിരോധത്തിൽ വന്ന പിഴവിൽ കണ്ണൂർ വീണു. കോഴിക്കോട് കോർപ്പറേഷൻ ഇംഎംഎസ് സ്റ്റേഡിയത്തിൽ 2-1 ജയത്തോടെ കൊമ്പൻസ് സെമിയോട് അടുത്തു. സെമി ഉറപ്പിക്കാൻ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ 24-ാം മിനിറ്റിൽ അലിസ്റ്റർ അന്തോണിയിലൂടെ കണ്ണൂരാണ് ലീഡ് നേടിയതു്. 62-ാം മിനിറ്റിൽ മനോഹരമായ സെറ്റ് പീസ് ഗോളിലൂടെ കൊമ്പൻസ് ഒപ്പമെത്തി. എട്ടു കളിയിൽ 12 പോയിന്റുമായി കൊമ്പൻസ് മൂന്നാമതെത്തി. കലിക്കറ്റും(13),കണ്ണൂരും (13)ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News