ഗാസയിൽ ആക്രമണം തുടരുന്നു; മരണം 41,272 ആയി

ഗാസ സിറ്റി:
ലബനനെതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലും ഇസ്രയേൽ സേനയുടെ ആക്രമണം. ജബലിയയിൽ ഒരു വീടിനുനേരെ നടന്ന ആക്രമണത്തിൽ ആറ് പേരും,അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.കഴിഞ്ഞ ഒക്ടോബറിനുശേഷം 41,272 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടതു്. ഇതിൽ 16400 പേർ കുട്ടികളാണ്. 95551 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം 10700 പേരെ ഇസ്രയേൽ സേന തടങ്കലിലാക്കി.