നെതന്യാഹുവിനെതിരെ ഡ്രോൺ ആക്രമണം

ജറുസലേം:
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാ ഹുവിന്റെ വീടിനു നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. ടെൽഅവീവിന് സമീപത്തെ സിസേറിയയിലെ സ്വകാര്യവസതിയാണ് ലക്ഷ്യമിട്ടത്. സംഭവസമയത്ത് നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.ഹമാസ് തലവൻ യഹിയ സിൻ വർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ലബനിൽനിന്ന് വിക്ഷേപിച്ച് ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.രണ്ടു ഡ്രോണുകൾ വെടിവച്ചിട്ടതായും അവകാശപ്പെട്ടു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി സൗദി മാധ്യമമായ അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു.