ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍

 ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍. തിലകന്റെ ചിത്രം പങ്കുവച്ച് ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്‍ എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്. എല്ലാ പീഡനങ്ങളുടേയും ബ്ലാക്ക് മെയില്‍ തന്ത്രമായി തൊഴില്‍ വിലക്കലിനെയാണ് മലയാള സിനിമാ നിയന്ത്രിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് ഷമ്മിയുടെ പോസ്‌റ്റെന്നത് ശ്രദ്ധേയമാണ്. താനും വിനയനുമെല്ലാം തൊഴില്‍ വിലക്കലിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഷമ്മി തിലകന്റെ ഫേസ് ബുക്ക് പോസ്റ്റ്

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News