മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം, അന്വേഷണം പ്രഖ്യാപിച്ചു

മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം
പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചു.