മുല്ലപ്പെരിയാറിലും ഇടുക്കിയിലും നേരിയ വർധന

 മുല്ലപ്പെരിയാറിലും ഇടുക്കിയിലും നേരിയ വർധന

ഇടുക്കി:

        മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ വർധിച്ച് 115.80 അടിയായി. ശനിയാഴ്ച 115.55 ആയിരുന്നു. ഞായറാഴ്ച രാവിലെ വരെ അണക്കെട്ടിലേക്ക് സെക്കൻഡിൽ 620.83 ഘനയടി വെള്ളം ഒഴുകിയെത്തി. തമിഴ് നാട് 100 ഘനയടി വീതം വെള്ളം കൊണ്ടുപോകുന്നുണ്ട്.

  മഴ ശക്തമായ തോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ നേരിയ വർധന. സംഭരണശേഷിയുടെ 33 ശതമാനമായി. കഴിഞ്ഞ വർഷത്തേക്കാൾ 10 അടി കൂടുതലുണ്ട്. ഞായറാഴ്ച 2333.80 അടിയിലെത്തി. ദിവസം 35.32 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം 29. 504 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം 4.299 ദശലക്ഷം യൂണിറ്റാണ്. പദ്ധതി മേഖലയിൽ 32.6 മില്ലീമീറ്റർ മഴപെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News