രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം

ഡൽഹി: രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഞായറാഴ്ച രാവിലെ 7:50 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ഫോടനത്തെ തുടർന്ന്, സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസുകളും ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതാകാം വലിയ ശബ്ദമുണ്ടാകാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയത്.