ഇസ്രായേലി നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന് ആക്രമണം

ടെല്‍ അവീവ്:
ഇസ്രായേലി നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന് ആക്രമണം. ഹൈഫയിലെ പ്രധാനപ്പെട്ട ഒരു കെട്ടിടത്തിന് മുകളില്‍ ഇറാന്റെ മിസൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്.കെട്ടിടം ഭാഗികമായി തകര്‍ന്നു. 16വയസ്സുകാരനും, 54കാരനുമാണ് പരിക്കേറ്റത്. 16 വയസ്സുകാരന്റെ പരിക്ക് ഗുരുതരമാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുള്‍പ്പെടെ ഇസ്രയേല്‍ സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന് നല്‍കിയിരിക്കുന്നത്.
തെഹ്റാനിലുളള ആണവ ഗവേഷണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചെന്നും വ്യോമസേനയുടെ അറുപതിലധികം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകളാണ് ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെയും ലോഞ്ചറുകളുടെയും വലിയൊരു ഭാഗം തകര്‍ക്കപ്പെട്ടു. മിസൈല്‍ സംഭരണശാലകളും വ്യോമതാവളങ്ങളിലെ ഹെലികോപ്റ്ററുകളും നശിപ്പിക്കപ്പെട്ടു. റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ മിസൈല്‍ കേന്ദ്രങ്ങളും സൈനിക കമാന്‍ഡ് സെന്ററുകളും ഇസ്രയേല്‍ ആക്രമിച്ചിരുന്നു.