ശബരിമല ഉത്സവത്തിനായി ഏപ്രിൽ രണ്ടിന് കൊടിയേറും
പത്തനംതിട്ട:
മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു.ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് നട തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് ഏപ്രിൽ രണ്ടിനാണ് കൊടിയേറ്റ്.രണ്ടാം ഉത്സവം മുതൽ ഉത്സവബലി ഉണ്ടാകും.ഏപ്രിൽ അറിന് വൈകിട്ട് അഞ്ചു മണിക്ക് വിളക്ക് എഴുന്നള്ളത്ത്.ഏപ്രിൽ പത്തിന് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. 11 ന് ആറാട്ട്. ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി പരീക്ഷിച്ചത് വിജയകരമായി നടപ്പായി. വിഷുവിന് നട തുറക്കുമ്പോഴാകും കൊടിമരച്ചുവട്ടിലൂടെ ദർശനത്തിന്റെ ട്രയൽ നടക്കുക.