98 ആദിവാസ വീടുകളിൽ സൗരോർജ പ്ലാന്റ്
തിരുവനന്തപുരം:
കെഎസ്ഇബി മുഖേന വൈദ്യുതീകരിക്കാൻ സാധിക്കാത്ത പാലക്കാട് മുതല മട,തേക്കടി അല്ലിമൂപ്പൻ, തേക്കടി അല്ലിമൂപ്പൻ അക്കരെ, കരിയർക്കുട്ടി, മലപ്പുറം മാഞ്ചീരി എന്നീ ആദിവാസി സമൂഹങ്ങളിലെ 98 വീടുകളിൽ അനെർട്ട് മുഖേന സൗരോർജ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി ഒ ആർ കേളു . ഒരു വീടിന് 50,000 രൂപ കേന്ദ്ര സർക്കാരിൽ നിന്നും ബാക്കി തുക സംസ്ഥാന സർക്കാരിൽ നിന്നുമാണ് ലഭ്യമാക്കുക.ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കും. ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട് ജില്ലകളിലെ 24 വിദൂര ആദിവാസി സങ്കേതങ്ങളിലെ 750 വീടുകളിൽ സൗരോർജം ഉപയോഗിച്ച് വൈദ്യുതീകരിക്കാനുള്ള സാധ്യതാപഠനം പൂർത്തീകരിച്ചു.ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.