ഗുരുദേവന്റെ 97-ാം സമാധിദിനം

വർക്കല :
ശ്രീനാരായണ ഗുരുവിന്റെ 92ാമത് സമാധിദിനം ശനിയാഴ്ച. മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും രാവിലെ 10 മണിക്ക് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് മഹാസമാധി വിശദീകരണം സ്വാമി സച്ചിദാനന്ദ നിർവഹിക്കും. കൂടാതെ പ്രഭാഷണം, ശാന്തി യാത്ര, അന്നദാനം എന്നിവയുമുണ്ടാകും. ജന്മഗൃഹമായ ചെമ്പഴന്തി ശ്രീ ശ്രീനാരായണ ഗുരുകുലത്തിൽ വിവിധ പരിപാടികളോടെ മഹാസമാധിദിനം ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വയൽവാരം വീട്ടിൽ ഉപവാസവും സമൂഹപ്രാർഥനയും ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് മഹാസമാധിദിനാചരണ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.