പ്രബോവോ ഇൻഡോനേഷ്യൻ പ്രസിഡന്റായി ചുമതലയേറ്റു

പ്രബോവോ
ജക്കാർത്ത:
ഇൻഡോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോ വോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യ വകാശലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യകസേന കമാൻഡറായ പ്രബോ വോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യവകാശലംഘനം നടത്തിയെന്നാരോപിച്ച് അമേരിക്ക സുബിയാ ന്തോക്കെതിരെ യാത്രാ നിരോധനം ഏർപ്പെട്ടുത്തായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. 2014ലും 2019 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു