‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമായി ഒരുങ്ങിക്കഴിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മലയാള സിനിമയുടെ താര രാജാവിന്റെ 64 ആം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തിൽ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസ നേർന്ന് ആരാധകർ എത്തി തുടങ്ങി. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. മോഹൻലാലിൻ്റെ 64 ആമത് പിറന്നാൾ ദിനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
