8341 കുടംബങ്ങൾക്ക് മുൻഗണനറ റേഷൻകാർഡ്
കണ്ണൂർ:
നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ 8341 കുടംബങ്ങൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്ന റേഷൻ കാർഡ് അനുവദിച്ചു. 1642 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡും 756പേർക്ക് ഗുരുതര രോഗബാധിതരുടെ പട്ടികയിലുള്ള കാർഡും, 5951കുടുംബങ്ങൾക്ക് മുൻഗണനാ കാർഡും ലഭിക്കും.അന്ത്യോദയ കാർഡിൽ ഉൾപ്പെടുന്നവർക്ക് മാസം 30 കിലോ അരിയും, മൂന്നു കിലോ ഗോതമ്പും സൗജന്യമായും ഏഴ് രൂപ നിരക്കിൽ രണ്ടു കിലോ ആട്ടയും ലഭിക്കും. പൊതുവിതരണ ഉപഭോക്തൃകമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.