കാലാവസ്ഥ ശക്തമാകും
തിരുവനന്തപുരം:
തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥ വിദഗ്ദർ. ഭൗമനിരപ്പിൽ നിന്ന് 12-17 കിലോമീറ്ററിനിടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി. 5 – 6 കിലോമീറ്ററിനിടയിൽ പടിഞാറൻകാറ്റും ശക്തമായി. ദക്ഷിണാർ ധഗോളത്തിൽ നിന്നുള്ള കാറ്റ് ഭൂമധ്യരേഖ കടന്ന് എത്തുന്നതോടെ കാലവർഷം കേരളതീരം തൊടും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റ് ശ്രീലങ്ക കടന്ന് മാലദ്വീപ് വരെ എത്തി. കാലവർഷം പ്രവചിച്ചതിലും നേരത്തെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.