കീം മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:
സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള കീം 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ. ഫാർമസി പ്രവേശനത്തിന് ഇത്തവണ മുതൽ പ്രത്യേക പരീക്ഷയാണ്.www.cee.kerala.gov.in ലെ “കീം 2025” ഓൺലൈൻ ആപ്പിക്കേഷൻ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ 0471 2332120, 2338487, 2525300.
ReplyForwardAdd reaction |