ഗാസയിൽ ഭക്ഷണത്തിന് കാത്തു നിന്ന 35 പേരെ വെടിവച്ചു കൊന്നു
ജറുസലേം:
ഗാസയിലെ നെറ്റ്സരിം ഇടനാഴിക്കു സമീപം ഭക്ഷണത്തിന് കാത്തുനിന്ന 35 പല സ്തീൻകാരെ ഇസ്രയേലി സൈന്യം വെടിവച്ചു കൊന്നു. നിരവധി പേർക്ക് പരിക്കേറ്റു.നൂറു ദിവസത്തിലേറെയായി തുടരുന്ന ഉപരോധത്തിന് ഭാഗിക ഇളവുനൽകിയാണ് ഇസ്രയേൽ – അമേരിക്ക പിന്തുണയുള്ള സന്നദ്ധ സംഘടന ഭക്ഷ്യ വസ്ത്ക്കൾ എത്തിച്ചതു്. ഗാസയിൽ വെള്ളിയാഴ്ച 70 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ എൽബലായിൽ വീടിന് ബോംബിട്ട് എട്ടു പേരെ കൊലപ്പെടുത്തി.