നിളയെ പരിചയപ്പെടുത്തി ഹെക്സ് 20
തിരുവനന്തപുരം:
ബഹിരാകാശ ചരിത്രതാളുകളിലേക്ക് ഒഴുകിയെത്തിയ നിളയെന്ന കേരളത്തിന്റെ ഉപഗ്രഹം. ഹെക്സ് 20 എന്ന സംരംഭത്തിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യ ചുവടുവയ്പ്. സ്‌പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലായിരുന്നു ടെക്നോപാർക്കിലെ ചെറുകിട ഉപഗ്രഹ നിർമാണ കമ്പനിയായ ഹെക്സ് 20ന്റെ നിള എന്ന ഉപഗ്രഹം ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്. മറ്റ് കമ്പനികളുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമിച്ചതുമായ ആദ്യ ഉപഗ്രഹം കൂടിയാണ് നിള.ഇന്നിപ്പോൾ നിളയ്ക്കപ്പുറം വിവിധ പദ്ധതികളാണ് ഹെക്സ് 20 പരിചയപ്പെടുത്തുന്നത്. ഐഎസ്ആർഒയുമായി സഹകരിച്ച് ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയുടെ ആലോചനയിലാണ് ഹെക്സ് 20.