മന്ത്രി ശിവൻ കുട്ടിപുറകോട്ടില്ല ; സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കില്ല

 മന്ത്രി ശിവൻ കുട്ടിപുറകോട്ടില്ല ; സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കില്ല

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News