രാജസ്ഥാൻ റോയൽസ് സൂപ്പർ കിങ്സിനെ കീഴടക്കി
ന്യൂഡൽഹി:
ഐപിഎൽ ക്രിക്കറ്റിൽ അവസാന സ്ഥാനക്കാരുടെ പേരിൽ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കി. 14 കളിയിൽ നാല് ജയത്തോടെ ഏട്ട് പോയിന്റുമായി രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചു. സ്കോർ ചെന്നൈ 187/8,രാജസ്ഥാൻ 188/ 4 (17.1). പതിനാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ അർധസെഞ്ചുറിയാണ് സവിശേഷത. 33 പന്തിൽ 57 റണ്ണടിച്ച വൈഭവ് നാലു വീതം സിക്സറും ഫോറും പറത്തി. യശസ്വി ജെയ് സ്വാൾ 19 പന്തിൽ 36 റണ്ണുമായി പിന്തുണച്ചു. ക്യാപ്റ്റൻ സഞ്ജു സാംസൺ 31 പന്തിൽ 41 റണ്ണടിച്ച് വിജയദൂരം കുറച്ചു . പതിനേഴുകാരൻ ആയുഷിന്റെ ഇന്നിങ്സ് 20 പന്തിൽ ഏട്ട് ഫോറും ഒരു സിക്സറും നിറഞ്ഞതായിരുന്നു. ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ ആറ് റണ്ണിന് ജയിച്ചിരുന്നു. ചെന്നൈ ഞായറാഴ്ച അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റിൻസിനെ നേരിടും.