സി സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ

ന്യൂഡല്‍ഹി:
രാജ്യസഭാംഗമായി സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്‌തു. മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍ അദ്ദേഹത്തിന്‍റെ സേവനങ്ങളെ പ്രശംസിച്ചു.
അക്രമ രാഷ്‌ട്രീയത്തില്‍ ഇരുകാലുകളും നഷ്‌ടമായെങ്കിലും പ്രതിബദ്ധതയോടെ അദ്ദേഹം രാഷ്‌ട്രസേവനം നടത്തിയെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. വിരമിച്ച അധ്യാപകനായ അദ്ദേഹം തന്‍റെ ജീവിതം പൊതുപ്രവര്‍ത്തനത്തിന് വേണ്ടി നീക്കി വച്ചു. സമാധാനത്തിനും ദേശീയ പ്രതിബദ്ധതയ്ക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത്. എല്ലാവര്‍ക്കും പ്രചോദനകരമായ ജീവിതമാണ് അദ്ദേഹത്തിന്‍റേതെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
സദാനനന്ദനെ നാമനിര്‍ദ്ദേശം ചെയ്‌ത സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്‌ദം ഉയര്‍ത്തിയില്ല.