30 മാവോയിസ്റ്റുകളെ വധിച്ചു
ബിജാപൂർ:
ഛത്തീസ്ഗഡ് ബസ്തറിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒരു ജവാനും കൊല്ലപ്പെട്ടു. ബിജാപൂരിൽ 26 ഉം, കൊങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് ബിഎസ്എഫ്, ഡിസ്ട്രികട് റിസർവ് ഗാർഡ് സംയുക്ത സംഘം വധിച്ചത്. ബിജാപൂരിലെ ഏറ്റുമുട്ടലിലാണ് ഡിആർജി ജവാൻ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ.ബിജപൂർ – ദന്തേവാഡ അതിർത്തിയിലെ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ 113 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.