തിരുവല്ലത്തെ ടോൾ നിരക്ക് വർധനകേരളത്തിനോടുള്ള അവഗണന’; ഗഡ്കരി ഇടപെടണമെന്ന്ഗതാഗത മന്ത്രി ആൻ്റണി രാജു.

തിരുവല്ലത്തെ ടോൾ നിരക്ക് വർധന. കേരളത്തോടുമുള്ള അവഗണനയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.
തിരുവനന്തപുരം: തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ചുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.