സിൽക്യാര തുരങ്കം:രക്ഷാപ്രവർത്തനം അരികെ

ഡറാഡ്യൂൺ:
10 ദിവസമായി 41 തൊഴിലാളികൾ കുടുങ്ങിയ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഫലപ്രദമാകാൻ പോകുന്നു. എൻഡോസ്കോപ്പിക് ക്യാമറയിലൂടെ തുരങ്കത്തിൽ കൂടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ ആറിഞ്ചു കുഴലിലൂടെയുള്ള ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്തു വന്നു.
ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ കുഴലിലൂടെ ഭക്ഷണം സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും ചിത്രീകരിച്ചു. വാക്കി ടോക്കി ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തുരങ്കത്തിൽ കുടിങ്ങയവരോട് സംസാരിച്ചു.പഴവർഗ്ഗങ്ങൾ കുഴലിലൂടെ എത്തിച്ചു കൊടുത്തു.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് തുരന്ന് വഴിയൊരുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്ങിനോട് ആരാഞ്ഞു.
.എൻഡിആർഎഫ് അടക്കമുള്ള ഏജൻസികൾക്ക് പുറമെ ഒഎൻജിസി, റെയിൽ വികാസ് നിഗം ലിമിറ്റഡ് തുടങ്ങിയ കമ്പനികളും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. തുരങ്ക - ഖനി അപകട രക്ഷാ ദൗത്യങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള ഏജൻസികളുടെ സഹായം ലഭ്യമാക്കത്തതിൽ പ്രതിഷേധം ശക്തമാണ്.

