ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ സിറിയയെ നേരിടും
ദോഹ:
ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ത്യ നാളെ സിറിയയെ നേരിടും. നാളെ വെകിട്ട് അഞ്ചു മണിക്കാണ് മത്സരം.രണ്ടു കളിയിലും തോറ്റ ഇന്ത്യയ്ക്ക് സിറിയയെ തോൽപ്പിച്ചാലെ പ്രീക്വാർട്ടറിൽ എത്താനാകൂ.നിലവിൽ ബി ഗ്രൂപ്പിൽ ഇന്ത്യ അവസാനത്താണ്.രണ്ടു കളികളിൽ ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോളിനും ഉസ്ബക്കിസ്ഥാനോട് മൂന്ന് ഗോളിനുമാണ് തോറ്റത്.ആറ് ഗ്രൂപ്പിലെയും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും അവസരമുണ്ട്.ബഹ്റൈൻ ഒരു ഗോളിന് മലേഷ്യയെ തോൽപ്പിച്ച് സാധ്യത നിലനിർത്തി.