കായിക ഉച്ചകോടി നാളെ മുതൽ
തിരുവനന്തപുരം:
നവ കായികകേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഐഎസ് എസ്കെ ) യ്ക്ക് നാളെ തുടക്കം കുറിയ്ക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആറു മണിക്ക് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ അത് ലെറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവരും ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും. 25 രാജ്യങ്ങളിൽനിന്നും 18 സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കും. 2000 നിക്ഷേപകരും, 300 പ്രഭാഷകരും, 10,000 ഡെലിഗേറ്റുകളും ഉൾപ്പെടെ 80,000 പേർ എത്തും.13 വിഷയങ്ങളിലായി ദേശീയ-രാജ്യാന്തര വിദഗ്ദർ പങ്കെടുക്കുന്ന 105 സമ്മേളനങ്ങളും ഉച്ചകോടിയിൽ ഉൾപ്പെടും. കായിക താങ്ങളായ ഐഎം വിജയൻ, ഗഗൻ നരംഗ്, ബെയ്ച്ചുങ് ബൂട്ടിയ, സികെ വിനീത്, രഞ്ജിത് മഹേശ്വരി, ഒളിമ്പിക് മെഡൽ ജേതാവ് ജിമ്മി അലക്സാണ്ടർ ലീഡ് ബർഗ് തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 26 ന് ഉച്ചകോടി സമാധിക്കും.