ഗുരുവായൂർ ആനയോട്ടത്തിൽ ഗോപികണ്ണൻ വിജയി

ഗുരുവായൂർ:
ഗുരുവായൂർ ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപീകണ്ണൻ വിജയിയായി. പകൽ മൂന്നിനാണ് മഞ്ജുളാൽ പരിസരത്ത് നിന്ന് ഓട്ടം ആരംഭിച്ചതു്.രണ്ടാമതായി കൊമ്പൻ രവികൃഷ്ണനും, ദേവി മൂന്നാം സ്ഥാനക്കാരിയായും ഓടിയെത്തി. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഏഴ് പ്രദക്ഷിണം ചെയത് ക്ഷേത്രത്തിൽ വണങ്ങി ചടങ്ങ് പൂർത്തിയാക്കിയതോടെ ഗോപികണ്ണനെ വിജയിയായി പ്രഖ്യാപിച്ചു. ഇതിനു മുമ്പ് 2003, 2004, 2009, 2010, 2016, 2017, 2019, 2020 വർഷങ്ങളിലും ഗോപീകണ്ണൻ വിജയിയായിരുന്നു. വെള്ളിനേഴി കെ ഹരി നാരായണനാണ് ഗോപീകണ്ണന്റെ ഒന്നാം പാപ്പാൻ.ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആനയോട്ടത്തിന് നേതൃത്വം നൽകി.