ടി വി എസിന്റെ ഐക്യൂബ് വിപണിയിലെത്തി

 ടി വി എസിന്റെ ഐക്യൂബ് വിപണിയിലെത്തി

കൊച്ചി:
ഇലക്ട്രിക് മൊബിലിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ടിവിഎസ് മോട്ടോർ കമ്പനി വിപണിയിലെത്തിച്ച ഐക്യൂബ് സ്കൂട്ടറിന് പുതിയ മൂന്ന് വകഭേദങ്ങൾ എത്തി. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി പാക്ക് (5.1കെഡബ്യുഎച്ച്)എന്നതാണ് ഈ ശ്രേണിക്ക് കമ്പനി പറയുന്ന പ്രത്യകത. 22കെഡബ്യു എച്ച്, 3.4 കെഡബ്ല്യുഎച്ച് ബാറ്ററികളിലും ലഭ്യമാകും. ഏഴ് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ടച്ച് സ്ക്രീൻ 950 വാട്ട് ചാർജർ, 118 ലധികം കണക്ടഡ് ഫീച്ചേർസ്, 30 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഇവയുടെ പൊതുവായ ചില സവിശേഷതകൾ. 950 വാട്ട് ചാർജർ രണ്ടു മണിക്കൂർകൊണ്ട് 80 ശതമാനംവരെ ചാർജ് ചെയ്യുമെന്നും 5.1കെഡബ്ല്യുഎച്ച് ബാറ്ററി പാക്കിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ യാത്ര ചെയ്യാമെന്നും പരമാവധി 82 കിലോമീറ്റർ വേഗം ലഭിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. 94,999 മുതൽ 1,85,373 രൂപവരെയാണ് പുതിയ വകഭേദങ്ങളുടെ എക്സ് ഷോറും വില.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News