മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു

കൊച്ചി:
മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ആറ് വർഷം ജയിൽ വാസം അനുഭവിപ്പിച്ചിട്ടുണ്ട്.