വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ തെറ്റാണ് : എം ബി രാജേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത മറുപടിയുമായി മന്ത്രി എം ബി രാജേഷ്. സിനിമ കോൺക്ലേവ് വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരനും ഒന്നിച്ചിരിക്കും എന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്നാണ് മന്ത്രിയുടെ ചോദ്യം. കോൺക്ലേവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്തെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ഒരു വ്യാഖ്യാനം ഉണ്ടായതെന്നും മന്ത്രി ചോദിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കോൺക്ലേവ് നടത്തുമെന്ന കാര്യത്തെ ചൂണ്ടിക്കാട്ടിയാണ് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന പരാമർശം പാർവതി തിരുവോത്ത് നടത്തിയത്. ഇതിനെതിരെയാണ് മന്ത്രി എം ബി രാജേഷ് പാർവ്വതിയുടെ പേരെടുത്ത് പറയാതെ കടുത്ത മറുപടി നൽകിയിരിക്കുന്നത്.