ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്:
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം പാകിസ്ഥാനിൽ ഷഹബാസ് ഷെറീഫ് (72)പ്രധാനമന്ത്രിയാകും. നവാസ് ഷെറീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും, ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൽസ് പാർട്ടിയും തമ്മിൽ അധികാരം പങ്കിടാൻ തീരുമാനമായി. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി (68)പ്രസിഡന്റാകും.ഇമ്രാൻ ഖാന്റെ തെഹ് രീക് ഇ ഇസാഫിനും സുന്നി ഇത്തിഹാദ് കൗൺസിലിനും കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. 265 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് വേണം. പിഎംഎല്ലിന് 75 ഉം, പിപിപിക്ക് 54 ഉം സീറ്റുണ്ട്. എങ്കിലും 93 സീറ്റോടെ ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.