രാഹുൽ അമൂൽ ബേബി തന്നെ :ദേവഗൗഡ

രാഹുൽ ഗാന്ധി ഇപ്പോഴും അമൂൽ ബേബിയാണെന്ന് വി എസ് അച്യുതനന്ദന്റെ പരാമർശത്തെ ഓർമിപ്പിച്ചുകൊണ്ട് മുൻ പ്രധാന മന്ത്രിയും ജെ ഡി എസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ.രാജ്യത്ത് മോദി തരംഗമില്ലെന്നും ബി ജെ പി 150സീറ്റ് തികയ്ക്കുകയില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോലാറിൽ മൂന്നു ദിവസം മുൻപ് രാഹുൽ പറഞ്ഞതിനോട് എനിക്കൊന്നും പറയാനില്ല. നിങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിനെ പറ്റി പറഞ്ഞത് കേട്ടുകാണുമല്ലോ.രാഹുൽ ഗാന്ധി ഇപ്പോഴും അമൂൽ ബേബിയാണെന്ന അച്യുതനന്ദന്റെ പ്രസ്താവനയെ അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.1996ൽ താൻ പ്രധാനമന്ത്രിയായത് ജ്യോതിബാസുവിന്റെ ശുപാർശപ്രകാരമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു.13ദിവസം പ്രായമുള്ള വാജ്പെയ് സർക്കാർ വീണപ്പോഴുണ്ടായ സാഹചര്യത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിയാതെ വന്നപ്പോഴാണ് ബി ജെ പി ഇതര കക്ഷികൾ ഒരുമിച്ച് നിന്ന് ഹർകിഷൻ സിംഗ് സുർജിത്തിന്റെയും ജ്യോതിബാസുവിന്റെയും പിന്തുണയോടെ താൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തതെന്ന് ദേവഗൗഡ അഭിപ്രായപ്പെട്ടു.താൻ മുസ്ലിം റിസർവേഷൻ നടപ്പിലാക്കിയതും ഈദ് ഗാഹ് മൈതാൻ പ്രശ്നം തീർപ്പാക്കിയതുമെല്ലാം സി പി എമ്മിന്റെ പിന്തുണയ്ക്ക് പിന്നിലുണ്ടാകാമെന്ന് ദേവഗൗഡ വിശദീകരിച്ചു.