കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു

തിരുവനന്തപുരം :

കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ കരാറടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും താത്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങള്‍ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നല്‍കുകയെന്ന ജോലിയാണ് നിര്‍വഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ക്ക് ഒന്നിന് ആയിരം രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷകള്‍ ചീഫ് ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവന്‍, നന്ദന്‍കോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം അയക്കേണ്ടതാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News