കുട്ടിക്കടത്ത് സ്ഥിതി ഗുരുതരമെന്ന് സുപ്രീംകോടതി

  കുട്ടിക്കടത്ത് സ്ഥിതി ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:

         രാജ്യ തലസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിനെതിരെ നടപടി ശക്തമാക്കാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി നിർദ്ദേശം. ഡൽഹിയിലെ സ്ഥിതി വഷളായെന്ന് ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. യു പി യിലെ കുട്ടിക്കടത്തിൽ ഏപ്രിൽ 15 ന് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.അന്നേ ദിവസം നവജാത ശിശുക്കളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന പത്രവാർത്തയിൽ സ്വയം കേസെടുത്ത കോടതി പൊലീസിന് നോട്ടിസയിച്ചിരുന്നു. മുഖ്യ ആസൂത്രക പൂജയെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News