കെ.ജി.ടി.ഇ: കമ്പ്യൂട്ടർ പരീക്ഷ,

 കെ.ജി.ടി.ഇ: കമ്പ്യൂട്ടർ പരീക്ഷ,

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ജൂൺ  23 മുതൽ  എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കു വേണ്ടി പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in വെബ്‌സൈറ്റിലെ  KGTE 2025 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച്  സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും.  രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം.  മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം പ്രത്യേകമായി സമയം തിരഞ്ഞെടുക്കണം. ഫീസടയ്ക്കുവാനും സമയക്രമം തിരഞ്ഞെടുക്കുവാനുള്ള അവസരം ജൂൺ 2 മുതൽ 20 വരെ മേൽ സൂചിപ്പിച്ച വൈബ്‌സൈറ്റിൽ ലഭിക്കും.   പരീക്ഷാ ഫീസായി ലോവറിന്  400 രൂപയും  ഹയറിന്  500 രൂപയും അടക്കണം. വിദ്യാർഥികൾ തിരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും യാതൊരു കാരണവശാലും മാറ്റി നൽകുന്നതല്ല
.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News