കോവിഡ് വ്യാപിക്കുന്നു

ന്യൂഡൽഹി:
രാജ്യത്ത് കോവിഡുകളുടെ എണ്ണത്തിൽ നേരിയ വർധന.ആരോഗ്യ മന്ത്രാലയത്തിന്റെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 257 പേർക്കാണ് രോഗബാധ. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം ജെഎൻ 1 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഒമി ക്രോൺ വകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരാഴ്ചകൊണ്ട് രോഗബാധിതർ 12 ൽ നിന്ന് 56 ആയി. കേരളത്തിൽ 69 കേസ് റിപ്പോർട്ടു ചെയ്തു. സിംഗപ്പൂരിൽ ഓരോ ആഴ്ചയും 28 ശതമാനം കേസുകൾ കൂടുന്നതായി കണ്ടെത്തി. ഹോങ്കോങ്ങിൽ 31കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.