യു എസ് വൈസ്പ്രസിഡന്റ് ഇന്ത്യയിൽ

ന്യൂഡൽഹി:

         അമേരിക്കൻ പ്രസിഡന്റ് ഡൊ ഡൊണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കവും വിദ്യാർഥി വിസകൾ കൂട്ടത്തോടെ റദ്ദാക്കലും ഉയർത്തിയ ആശങ്കകൾക്കിടെ വൈസ്പ്രസിഡന്റ് ജെ ഡി വാൻസ് നാലുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാവിലെ 9.30 ന് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാൻസി നൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷ, മക്കളായ ഇവാൻ, വിവേക്, മിറാബൽ എന്നിവരും പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രതിനിധികളുമുണ്ടായിരുന്നു. സേനാ വിഭാഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി.അക്ഷർധാം ക്ഷേത്രത്തിലെത്തിയ വാൻസിനെയും കുടുംബത്തേയും ക്ഷേത്ര ഭാരവാഹികൾ പരമ്പരാഗതരീതിയിൽ സ്വാഗതം ചെയ്തു. ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാർ വേഗത്തിൽ യാഥാർഥ്യമാക്കുന്നതും ഇരുരാജ്യങ്ങളുടെയും സഹകരണവും പങ്കാളിത്തവും ശക്തമാക്കന്നതും വൈസ്പ്രസിഡന്റും പ്രധാമന്ത്രി നരേന്ദ്ര മോദിയും ചർച്ച ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News