വിഎസിന് വിട; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, മൂന്നുദിവസത്തെ ദുഃഖാചരണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി.
ഇന്ന് പൊതുദർശനം
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും പൊലീസ് ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. നാളെ വൈകീട്ട് നാല് മണിക്ക് വലിയ ചുടുകാട്ടിലാകും വിഎസിന്റെ സംസ്കാരം