കാല ലീലകൾ

ഒരു വഴിയണയും
മറുവഴി തേടും
കാലമൊരത്ഭുത ജാലം
ജാല മൊരത്ഭുത കോലം
കോലം ചിതയിലെ ദാഹം
കണ്ണീരിവിടെ
പുകപോലെ
എഴുതും മായും
രൂപങ്ങൾ
വേദനയിവിടെ
കരളിൻ കല്ലിൽ
മേഞ്ഞു പറക്കും
ശലഭങ്ങൾ
കനവുകളില്ല
കനിവില്ല
കരിയും ജീവിത
യോഗങ്ങൾ
കലഹംവറ്റിയ
ഞരമ്പുകളിവിടെ
കാലം തെറ്റി
ഇഴയുന്നു
