വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് ലീഡ്

വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് ലീഡ്
മുംബൈ:
ഓസ്ട്രേലിയക്കെതിരായ ഏക വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 157 റണ്ണിന്റെ ലീഡ്. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റണ്ണെടുത്തു. ദീപ്തി ശർമ്മയും, പൂജ വസ്ത്രാക്കറും എട്ടാം വിക്കറ്റിൽ 102 റൺ വിജയം നേടി. ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ ഓസീസിന് കഴിഞ്ഞില്ല. എന്നാൽ ഓസീസ് നിരയിൽ ഗാർണറുടെ ഓൾറൗണ്ട് മികവ് കുറ്റമറ്റതായിരുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 219 റണ്ണിന് പുറത്തായി.

